ലഖ്‌നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കുന്നുവെന്ന വാര്‍ത്തയെ നിഷേധിച്ച് റായ്ബറേലി എംഎല്‍എ അതിഥി സിങ്. രാഹുല്‍ ഗാന്ധിയുടെയും അതിഥിയുടെയും ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മെയില്‍ തന്നെ വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്.
റായ്ബറേലിയില്‍ നിന്ന് തന്നെയുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഈ സന്ദേശം ആദ്യം പ്രചരിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധി തന്റെ ജേഷ്ഠ സഹോദരനെപ്പോലെയാണെന്ന് ഇത്തരം അഭ്യൂഹങ്ങളെ നിഷേധിച്ചുകൊണ്ട് അതിഥി സിങ് പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ എന്നെ സങ്കടപ്പെടുത്തുന്നു. അദ്ദേഹം എന്റെ രാഖി സഹോദരനാണ് എന്നും അതിഥി സിങ് വ്യക്തമാക്കി.
വാര്‍ത്ത സത്യമാണെങ്കിലും ഇല്ലെങ്കിലും വിവാഹ ഗോസിപ്പുകള്‍ പരന്ന് നിമിഷങ്ങള്‍ക്കകം പലരും രാഹുല്‍ ഗാന്ധിക്ക് ആശംസകളുമായെത്തി. സോണിയാ ഗാന്ധിയുമൊത്തും പ്രിയങ്കാ ഗാന്ധിയുമൊത്തുള്ള അതിഥിയുടെ ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രിയങ്കാ വാദ്രയുടെ ഏറ്റവും അടുത്ത കൂട്ടുകാരികളിലൊരാളാണ് 29കാരിയായ അതിഥി സിങ്. അതും അഭ്യൂഹങ്ങള്‍ക്ക് ശക്തി കൂട്ടി.