ബോളിവുഡ് താരം അതിഥി റാവു ഹൈദാരി വീണ്ടും മണിരത്‌നം ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. മണിരത്‌നം ഒരുക്കിയ കാട്ര് വെളിയിതൈ എന്ന ചിത്രത്തിൽ കാർത്തിയുടെ നായികയായിരുന്നു അതിഥി റാവു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സിനിമയുടെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കുമെന്നാണ് സൂചനകൾ. എന്നാൽ ചിത്രവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി സ്ഥിരീകരണങ്ങൾ അണിയറ പ്രവർത്തകർ നൽകിയിട്ടില്ല. നിലവിൽ അരവിന്ദ് സ്വാമി, വിജയ് സേതുപതി, ഫഹദ് ഫാസിൽ, ചിമ്പു, ജ്യോതിക , ഐശ്വര്യ രാജേഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ തിരക്കിലാണ് മണിരത്‌നം.