വയനാട് പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു; ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ക്ക് സസ്‌പെന്‍ഷന്‍

വയനാട്: വയനാട് ആദിവാസി പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതിന് പ്രതിചേര്‍ക്കപ്പെട്ട ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ ഉമ്മര്‍ കൊണ്ടാട്ടിലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഉമ്മര്‍ കൊണ്ടാട്ടിലിനെ സസ്‌പെന്‍ഡ് ചെയ്തത്.

കേസിലെ രണ്ടാംപ്രതിയായ ഉമ്മര്‍ കൊണ്ടാട്ടില്‍ ഇപ്പോള്‍ റിമാന്റിലാണ്. ഉമ്മറുമായി ഒത്തുകളിക്കുന്നതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഉമ്മറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഒന്നാം പ്രതി ഒ.എം ജോര്‍ജ്ജിനെ രക്ഷിക്കാന്‍ ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ കൂടിയായ ഉമ്മര്‍ കൊണ്ടോട്ടില്‍ പണം വാഗ്ദാനം ചെയ്‌തെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നു.

Top