പാലക്കാട്; അട്ടപ്പാടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആദിവാസി നേതാവ് മുരുകന്‍. മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നതായും മുരുകന്‍ വെളിപ്പെടുത്തി.
മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നതായി ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിച്ച ആദിവാസി തായ്കുലം സംഘം വൈസ് പ്രസിഡന്റ് ശിവാനിയും വെളിപ്പെടുത്തി. കീഴടങ്ങാന്‍ തയ്യാറാണെന്ന് പോലീസുമായുള്ള ചര്‍ച്ചയില്‍ മാവോയിസ്റ്റുകള്‍ അറിയിച്ചിരുന്നു. അരവിന്ദന്റെ ഭാര്യയും ആറ് മാസം പ്രായമായ കുഞ്ഞും സംഘത്തിലുണ്ടായിരുന്നു. ഇവരും കീഴടങ്ങാന്‍ തയ്യാറായിരുന്നുവെന്നും ശിവാനി വെളിപ്പെടുത്തി.
അതേസമയം സ്വയ രക്ഷക്ക് വേണ്ടിയാണ് തണ്ടര്‍ബോള്‍ട്ട് വെടിവച്ചതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അട്ടപ്പാടിയിലെ ഉള്‍വനത്തില്‍ മേലെ മഞ്ചക്കണ്ടി ഊരിനുസമീപം തിരച്ചില്‍ നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ അപ്രതീക്ഷിതമായി വെടിവെപ്പുണ്ടാകുകയായിരുന്നു. ഈ ഘട്ടത്തിലാണ് സ്വയരക്ഷാര്‍ത്ഥം തിരിച്ച് വെടിവെപ്പുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.