എറണാകുളം മെഡിക്കല്‍ കോളേജ് വികസനത്തിനായി 11 കോടിയുടെ ഭരണാനുമതി

k.k-shylaja

തിരുവനന്തപുരം : എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 11 കോടിയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ.

അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും മെഡിക്കല്‍ ലൈബ്രറിയും നവീകരിക്കുന്നതിന് 1.50 കോടി, മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനത്തിനും ഡ്രെയിനേജ്, സ്വീവേജ് സംവിധാനത്തിനുമായി നാല് കോടി, ഐസൊലേഷന്‍ റൂം കോപ്ലക്‌സിന് മൂന്ന് കോടി,വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന് 50 ലക്ഷം, മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു. വിപുലമാക്കാന്‍ രണ്ട് കോടി എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്.

എറണാകുളം മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ പ്രത്യേക ചികിത്സയ്ക്കായുള്ള രണ്ട് ഐസൊലേഷന്‍ മുറികളാണ് മെഡിക്കല്‍ കോളേജിലുള്ളത്. സാംക്രമിക രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ശാസ്ത്രീയമായ ഐസൊലേഷന്‍ റൂമുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് പരിഹാരമായാണ് ഐസൊലേഷന്‍ റൂം കോപ്ലക്‌സ് സ്ഥാപിക്കുന്നത്. വിവിധ വിഭാഗങ്ങളിലെ തീവ്രപരിചരണ യൂണിറ്റുകളെ ഏകോപിപ്പിച്ചാണ് പുതിയ മള്‍ട്ടി ഡിസിപ്ലനറി ഐ.സി.യു. സ്ഥാപിക്കുന്നത്. ഇതിലൂടെ വിവിധ വിഭാഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള തീവ്രപരിചരണം ഒട്ടും കാലതാമസമില്ലാതെ ലഭ്യമാക്കാന്‍ കഴിയും.

Top