തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ താല്‍ക്കാലിക ഫീസില്‍ പ്രവേശനം നടത്താന്‍ തീരുമാനമായി. ഒപ്ഷന്‍ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം ഇന്നിറങ്ങും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പരീക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മെഡിക്കല്‍ പ്രവേശനത്തിനുളള ഒപ്ഷന്‍ പുറപ്പെടുവിക്കാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫീസ് താല്‍ക്കാലിക ഫീസ് ആയി നിശ്ചയിച്ച് പ്രവേശന നടപടികള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ പരീക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഫീസില്‍ മാറ്റമുണ്ടാകുമെന്ന് പ്രവേശനസമയത്ത് അറിയിപ്പ് നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.
എന്നാല്‍ താല്‍ക്കാലിക ഫീസില്‍ പ്രവേശനം നടത്താനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സ്വാശ്രയ മാനേജ്‌മെന്റുകളുടെ തീരുമാനം.മെഡിക്കല്‍ പ്രവേശനം അനന്തമായി നീണ്ടുപോകരുത് എന്ന ഉദ്ദേശത്തിലാണ് ഇത്തരമൊരു;നടപടിക്ക് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം പ്രവേശന മേല്‍നോട്ടത്തിനും ഫീസ് നിശ്ചയിക്കാനുമുള്ള കമ്മിറ്റിയുടെ എണ്ണം കുറച്ച് നിയമസഭ ഈ മാസം 18ന് ബില്‍ പാസ്സാക്കിയിരുന്നു. എന്നാല്‍ ബില്‍ നിയമമാകാന്‍ വൈകിയതോടെയാണ് മെഡിക്കല്‍ പ്രവേശനം പ്രതിസന്ധിയിലായത്്. മുഖ്യമന്ത്രി ഒപ്പിട്ട് കൈമാറിയ നിയമഭേദഗതി ബില്ലില്‍ ഗവര്‍ണ്ണറും കഴിഞ്ഞ ദിവസം ഒപ്പ് വച്ചതോടെ പ്രവേശന നടപടികള്‍ക്കുള്ള അനിശ്ചിതത്വം നീങ്ങി.