തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളികളിലേക്കുമുള്ള 2020-21 അധ്യായന വര്‍ഷത്തേക്കുള്ള പ്രവേശന നടപടി മേയ് 18ന് ആരംഭിക്കും. കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും സ്‌കൂളുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കിഴീലുള്ള സ്‌കൂളുകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നേരിട്ടെത്തി പ്രവേശനം നോടാം.
ഈ വിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ വഴിയും പ്രവേശനം നല്‍കും. ഇതിനുള്ള സംവിധാനം കൈറ്റ് ലഭ്യമാക്കും. ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാന്‍ പറ്റാത്തവര്‍ അതായത് എസ്സി, എസ്ടി വിഭാഗത്തിലെ കുട്ടികള്‍, മലയോര മേഖലയില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്കായി 200 കേന്ദ്രങ്ങളില്‍ പരീക്ഷാ പരിശീലനം ഒരുക്കും. വിദ്യാര്‍ഥികള്‍ക്ക് നേരിട്ടും അല്ലാതെയും പരിശീലനം ലഭ്യമാക്കാനാണ് സാധ്യത.