admk leader senkotaiyyan on tamilnadu crisis

ചെന്നൈ: മുഖ്യമന്ത്രി സ്ഥാനത്തേക്കു മറ്റൊരാളെ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി എഡിഎംകെ നേതൃത്വം. ഇത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും ശശികലയെ മുഖ്യമന്ത്രിയാക്കാന്‍ അവസാന ശ്വാസംവരെ പോരാടുമെന്നും പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ കെ.എ.സെങ്കോട്ടയ്യന്‍ വ്യക്തമാക്കി.

എന്നാല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കി, അവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഗവര്‍ണര്‍ സമയം നിഷേധിച്ചിരുന്നു. തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം കാണാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നു രാവിലെയാണ് ശശികല ഗവര്‍ണര്‍ക്ക് കത്തയച്ചത്.

പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിട്ട് ഏഴ് ദിവസമായെന്നും പുതിയ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനുള്ള ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ഭരണഘടനാപരമായുള്ള തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ വൈകരുതെന്നുമുള്ള കാര്യങ്ങള്‍ ശശികല കത്തില്‍ ഗവര്‍ണറോട്ആവശ്യപ്പെട്ടിട്ടിരുന്നു.

Top