അബുദാബി : ഈ വര്‍ഷം ആദ്യപാദത്തില്‍ 112 കോടി ദിര്‍ഹത്തിന്റെ സാമ്പത്തിക നേട്ടവുമായി അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്റര്‍ (അഡ്‌നെക്).
രാജ്യാന്തര പ്രതിരോധ പ്രദര്‍ശനം, നേവല്‍ പ്രതിരോധ പ്രദര്‍ശനം എന്നിവയില്‍നിന്നു മികച്ച വരുമാനം ലഭിച്ച അഡ്‌നെക് വര്‍ഷാവസാനത്തോടെ എട്ടു ശതമാനം വളര്‍ച്ച നേടുമെന്നാണു പ്രതീക്ഷ.
എണ്ണ ഇതര വരുമാനത്തില്‍ സുസ്ഥിര സാമ്പത്തിക വളര്‍ച്ച നേടുന്നതില്‍ അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം തലസ്ഥാന എമിറേറ്റിനെ ഏറെ സഹായകമായിട്ടുണ്ട്.
അഡ്‌നെകിലെ തൊഴിലാളികളില്‍ 60.8 ശതമാനം പേരും യുഎഇ സ്വദേശികളാണ്. ഈ വര്‍ഷം അവസാന പാദത്തോടെ സീനിയര്‍ മാനേജ്‌മെന്റ് പദവികളില്‍ 82 ശതമാനവും യുഎഇ പൗരന്മാരാവുമെന്ന് അഡ്‌നെക് ഗ്രൂപ്പ് സിഇഒ ഹുമൈദ് മത്താര്‍ അല്‍ ദാഹിരി പറഞ്ഞു.
സമ്പദ്‌വ്യവസ്ഥയ്ക്കു കരുത്തേകുന്ന പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സുപ്രധാന കേന്ദ്രമായി അഡ്‌നെക് മാറുന്നതായി യുഎഇ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ മന്ത്രിയും അഡ്‌നെക് ചെയര്‍പഴ്‌സനുമായ നൂറ ബിന്‍ത് മുഹമ്മദ് അല്‍ കാബി പറഞ്ഞു.