തിരുവനന്തപുരം: കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌നടത്തിയതായും രാജിക്കത്ത് കൈമാറിയതായും അടൂർ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ശങ്കർ മോഹനെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. അയാളെ അപമാനിച്ച് പടി കടത്തിവിട്ടു. മാധ്യമങ്ങൾ ആടിനെ പേപ്പട്ടിയാക്കുകയാണെന്നും അടൂർ പറഞ്ഞു. നാശത്തിന്റെ വക്കിൽ എത്തിനിന്നിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ധാരണത്തിനും അതിനെ രാജ്യത്തെ തന്നെ മികച്ച സിനിമാ കേന്ദ്രമാക്കുന്നതിനും വേണ്ടി അഹോരാത്രം പ്രവർത്തിച്ചയാളായിരുന്നു ശങ്കർ മോഹനെന്നും അടൂർ പറഞ്ഞു.