Adoor prakash-assembly-oppos

തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെ വിചാരണ ചെയ്യണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശയെ തുടര്‍ന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം ഉയര്‍ത്തിയത്.

ചോദ്യോത്തരവേളയ്ക്കു ശേഷം ശൂന്യവേള ആരംഭിച്ചപ്പോഴായിരുന്നു പ്രതിപക്ഷം വിഷയം സഭയുടെ ശ്രദ്ധയില്‍പെടുത്തിയത്. ശാന്തരാവാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ബഹളം തുടര്‍ന്നതോടെ സഭ നിറുത്തി വയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചു.

കോഴിക്കോട് ഓമശേരിയില്‍ റേഷന്‍ മൊത്തവ്യാപാരഡിപ്പോ അനുവദിക്കാന്‍ 25ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന പരാതിയിലെടുത്ത കേസില്‍നിന്ന് മന്ത്രി അടൂര്‍ പ്രകാശിനെ ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍റെഡ്ഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മന്ത്രിക്കെതിരെ തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിജിലന്‍സ് ഡിവൈഎസ്.പി നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ട് ഡയറക്ടര്‍ തള്ളുകയും ചെയ്തിരുന്നു.

Top