തിരുവനന്തപുരം: ഓണ്‍ലൈന്‍ പോക്കുവരവ് എല്ലാ ജില്ലകളിലേക്കും മാര്‍ച്ച് 31 നകം വ്യാപിപ്പിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ്.
24 തരം സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന ഇ ഡിസ്ട്രിക്ട് പദ്ധതി എല്ലാ ജില്ലകളിലും നടപ്പാക്കി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
ഈ പദ്ധതി പ്രകാരം മാര്‍ച്ച് ഒന്നിന് വൈകിട്ട് അഞ്ച് മണിവരെ 1,89,20,412 സര്‍ട്ടിഫിക്ക?റ്റുകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കിക്കഴിഞ്ഞു.
കോട്ടയം ജില്ലയില്‍ ആരംഭിച്ച ഇപേയ്‌മെന്റ് സംവിധാനം, മലപ്പുറത്ത് ആരംഭിച്ച ഇ നാള്‍വഴി, പബ്ലിക് ഗ്രീവന്‍സ് സിസ്റ്റം, ഇ ഓഫീസ്, ആര്‍.ആര്‍. ഓണ്‍ലൈന്‍ എന്നീ പദ്ധതികള്‍ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കും.
പട്ടയവിതരണം ഓണ്‍ലൈനാക്കിയതും വില്ലേജ് എഫ്.എം.സി സ്‌കെച്ചുകള്‍ ഡിജിറ്റലൈസ് ചെയ്തതും സുപ്രധാന തീരുമാനങ്ങളാണ് മറ്റ് നിരവധി പുതിയ പദ്ധതികള്‍ പ്രാരംഭഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.