പത്തനംതിട്ട: സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിദാനക്കേസില്‍ താന്‍ തെറ്റുകാരനല്ലെന്ന സത്യം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നുവെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്.
ചെയ്യാത്ത തെറ്റിനാണ് താന്‍ ഇത്രയുംകാലം പഴികേട്ടത്. പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച് തുടരന്വേഷണം വേണമോ എന്ന് നിലവിലെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പരിശോധിക്കുമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.