adoor prakesh

തിരുവനന്തപുരം: കോട്ടയത്തും കൊച്ചിയിലുമായി 425 ഏക്കര്‍ നിലം നികത്താന്‍ അനുമതി നല്‍കിയതിനെ കുറിച്ച് അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്.

ഈ വിഷയം കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ തന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. പരിശോധിച്ച് നടപടി എടുക്കുമെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്തിന് മുന്പ് നിരവധി ഫയലുകള്‍ തന്റെ മുന്നില്‍ വന്നിട്ടുണ്ട്. എന്നാല്‍, അതെല്ലാം ഓര്‍മയില്‍ ഉണ്ടാവണമെന്നില്ല.

ഇത്തരമൊരു ഫയലില്‍ താന്‍ ഒപ്പിട്ടതായി കൃത്യമായ വിവരമില്ല. ഇനി അഥവാ അങ്ങനെ അനുമതി കൊടുത്തിട്ടുണ്ടെങ്കില്‍ ചെയ്തു എന്നു തന്നെ പറയും. അതിന് തനിക്ക് മടിയില്ലെന്നും മന്ത്രി വിശദീകരിച്ചു.

Top