കൊച്ചി: അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അക്ബറിനെക്കൊണ്ടു രാജിവെപ്പിച്ച് ബിജെപി തടിയൂരിയെന്ന് അഡ്വ ജയശങ്കര്‍. ഫേസ്ബുക്കിലൂടെയാണ് ജയശങ്കറിന്റെ പരാമര്‍ശം. തുല്യനിലയില്‍ ആരോപണ വിധേയനായ മുകേഷ് എംഎല്‍എയുടെ കാര്യത്തില്‍ വിപ്ലവ പാര്‍ട്ടി എന്തു നിലപാട് സ്വീകരിക്കും എന്നാണ് ഇനി അറിയാന്‍ ബാക്കിയുള്ളതതെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മീ ടൂ.. കളി കാര്യമായി. വിദേശ കാര്യ സഹമന്ത്രി എംജെ അക്ബർ രാജിവെച്ചു. അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അക്ബറിനെക്കൊണ്ടു രാജിവെപ്പിച്ച് ബിജെപി തടിയൂരി.
രാജ്യത്തിനകത്തും പുറത്തുമുളള നിരവധി വനിതാ മാധ്യമപ്രവർത്തകർ ഏക സ്വരത്തിൽ ആരോപണം ഉന്നയിക്കുകയും കേന്ദ്രമന്ത്രി മേനകാഗാന്ധി പരാതിക്കാരെ ഭംഗ്യന്തരേണ പിന്തുണയ്ക്കുകയും ചെയ്തതോടെ അക്ബറിൻ്റെ പതനം ഉറപ്പായിരുന്നു.
അക്ബറിൻ്റെ രാജി ആവശ്യപ്പെട്ടവരുടെ കൂട്ടത്തിൽ കോൺഗ്രസ് മാത്രമല്ല ഇടതുപക്ഷ പാർട്ടികളും ഉണ്ടായിരുന്നു. തുല്യനിലയിൽ ആരോപണ വിധേയനായ മുകേഷ് എംഎൽഎയുടെ കാര്യത്തിൽ വിപ്ലവ പാർട്ടി എന്തു നിലപാട് സ്വീകരിക്കും എന്നാണ് ഇനി അറിയാൻ ബാക്കിയുള്ളത്.