മുഖ്യമന്ത്രിയ്ക്ക് പുതിയൊരു കൊറോണ ഉപദേശിയായി; പരിഹാസവുമായി അഡ്വ ജയശങ്കര്‍

കൊച്ചി: കേരളത്തില്‍ കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയ്ക്ക് പുതിയൊരു കൊറോണ ഉപദേശിയെ കൂടി നിയമിച്ചുവെന്ന് അഡ്വ ജയശങ്കര്‍. ആരോഗ്യ വകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദയെ ആണ് നിയമിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയ്ക്ക് നല്ലൊരു കൊറോണ ഉപദേശി ഇല്ലാത്തുകൊണ്ടാണ് സംസ്ഥാനത്ത് കോവിഡ് 19 ഇത്രയും പടരാന്‍ ഇടയായതെന്ന് ജയശങ്കര്‍ പരിഹാസരൂപേണ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളത്തിലും കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ കോവിഡ് ഉപദേശിയായി നിയമിച്ചു.
നിലവിൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവർക്കൊപ്പം വേതനം കൂടാതെ പ്രവർത്തിക്കുകയാണ് രാജീവ് സാർ. ഉപദേശത്തിനു പ്രത്യേക പ്രതിഫലം വല്ലതുമുണ്ടോ എന്ന് വ്യക്തമല്ല. ഉണ്ടെങ്കിലും അത് അത്രവലിയ സംഖ്യയൊന്നും ആവില്ല.
വെറും മൂന്നു മാസത്തേക്കാണ് നിയമനം. അത്രയൊന്നും വേണ്ടിവരില്ല. രണ്ടോ മൂന്നോ ആഴ്ച കൊണ്ട് കൊറോണ കെട്ടുകെട്ടും.
മുഖ്യമന്ത്രിക്കു നല്ലൊരു ഉപദേശി ഇല്ലാഞ്ഞതു കൊണ്ടാണ് സംസ്ഥാനത്ത് കോവിഡ് 19 ഇത്രയും പടരാൻ ഇടയായത്.

Top