പൊലീസ് നയം അറിയുന്നവര്‍ക്ക് ഒരു അത്ഭുതവുമില്ല; ലാത്തിച്ചാര്‍ജ് സംഭവത്തില്‍ അഡ്വ. ജയശങ്കര്‍

കൊച്ചി: സിപിഐയുടെ കൊച്ചി ഐജി ഓഫീസ് മാര്‍ച്ചിന് നേര്‍ക്ക് ലാത്തിച്ചാര്‍ജ് നടത്തിയ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യമില്ലെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍ രംഗത്ത്.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ് നയം അറിയുന്നവര്‍ക്ക് ഒരു അത്ഭുതവും തോന്നില്ലെന്നാണ് ജയശങ്കര്‍ പരിഹസിച്ചിരിക്കുന്നത്.

വരാപ്പുഴ കേസിലെ കുറ്റപത്രത്തില്‍ പേരുള്ള പൊലീസുകാരനും എറണാകുളം റൂറല്‍ എസ്പിക്കുമൊക്കെ എല്ലാ ബഹുമതികളും ശുപാര്‍ശ ചെയ്ത മുന്നനുഭവങ്ങളുണ്ടെന്നും ജയശങ്കര്‍ ചൂണ്ടിക്കാണിച്ചു.

സംഭവത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പൊലീസിന്റെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായതായി പരാമര്‍ശമില്ലെന്നാണ് ഡിജിപി പറയുന്നത്. കളക്ടറുടെ റിപ്പോര്‍ട്ടില്‍ ആരുടെയെങ്കിലും പേരെടുത്ത് പറഞ്ഞാലും ഇതിനപ്പുറമായി എന്ത് നടപടി ഡിജിപി സ്വീകരിക്കുമെന്നും ജയശങ്കര്‍ ചോദിച്ചു.

Top