അനുവിന്റെ മരണത്തില്‍ പാവപ്പെട്ട പാര്‍ട്ടിയോ സര്‍ക്കാരോ ഉത്തരവാദിയല്ല; പരിഹാസവുമായി ജയശങ്കര്‍

കൊച്ചി: അനു എന്ന യുവാവിന്റെ ആത്മഹത്യയില്‍ സര്‍ക്കാരിനെ പരിഹസിച്ച് അഡ്വക്കറ്റ് ജയശങ്കര്‍. എക്സൈസില്‍ ജോലി കിട്ടാതെ അനു എന്ന യുവാവ് ആത്മഹത്യ ചെയ്തു എന്ന മാധ്യമ- പ്രതിപക്ഷ ദുഷ്പ്രചരണം ജനകോടികളുടെ ആശാകേന്ദ്രമായ കേരള സര്‍ക്കാരിനെയും കേരള പബ്ലിക് സര്‍വീസ് കമ്മീഷനെയും അപകീര്‍ത്തിപ്പെടുത്താനുളള സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമാണ്.

അനുവിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമാണ്. അതിനു പാവപ്പെട്ടവരുടെ പാര്‍ട്ടിയോ സര്‍ക്കാരോ പാവം പിഎസ്സി ചെയര്‍മാനോ ഉത്തരവാദിയല്ലെന്നും അദ്ദേഹം പരിഹാസരൂപേണ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എക്‌സൈസിൽ ജോലി കിട്ടാതെ അനു എന്ന യുവാവ് ആത്മഹത്യ ചെയ്തു എന്ന മാധ്യമ- പ്രതിപക്ഷ ദുഷ്പ്രചരണം ജനകോടികളുടെ ആശാകേന്ദ്രമായ കേരള സർക്കാരിനെയും കേരള പബ്ലിക് സർവീസ് കമ്മീഷനെയും അപകീർത്തിപ്പെടുത്താനുളള സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമാണ്.

കേരള ചരിത്രത്തിൽ ഏറ്റവും അധികം യുവ സഖാക്കൾക്കു പണി കൊടുത്തത് ഈ സർക്കാരാണ്. ഇനിയും ഒരുപാട് പേർക്കു പണി കൊടുക്കാൻ സർക്കാരും പിഎസ്‌സിയും പ്രതിജ്ഞാബദ്ധമാണ്.

അനുവിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമാണ്. അതിനു പാവപ്പെട്ടവരുടെ പാർട്ടിയോ സർക്കാരോ പാവം പിഎസ്‌സി ചെയർമാനോ ഉത്തരവാദിയല്ല.

ചെന്നിത്തല-സുരേന്ദ്രൻ- ഏഷ്യാനെറ്റ് ഗൂഢാലോചന സഖാക്കൾ ജനമധ്യത്തിൽ തുറന്നു കാട്ടണം.

ഉദ്യോഗാർത്ഥിയുടെ ആത്മഹത്യയും പിഎസ്‌സിയുടെ കാര്യശേഷിയും എന്ന വിഷയത്തിൽ നമ്മുടെ പാലക്കാട്ടെ തോറ്റ എംപി ഒരു വീഡിയോ തയ്യാറാക്കുന്നുണ്ട്. എല്ലാ ന്യായീകരണ തൊഴിലാളി സഖാക്കളും മറക്കാതെ കാണണം. ഉപേക്ഷ പാടില്ല.

Top