ഏക സിവിൽ കോഡ്; ലീഗിന്റെയും കോൺഗ്രസ്സിന്റെയും നിലപാടുകൾ പൊളിച്ചടുക്കി സി.പി.എം യുവ നേതാവ്

രാജ്യത്ത് ഇന്ന് ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്നത് ഏകീകൃത സിവിൽ കോഡ് സംബന്ധിച്ചാണ്. പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുന്ന ഈ ബില്ലിന്റെ കരട് പുറത്ത് വരുന്നതോടെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് വിവിധ സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുക എന്നത് ബി.ജെ.പിയെ സംബന്ധിച്ച് ജനസംഘം കാലം മുതലുള്ള നിലപാടാണ്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2024 – ലെ തിരഞ്ഞടുപ്പിൽ ഏകീകൃത സിവിൽ കോഡായിരിക്കണം രാജ്യം ആര് ഭരിക്കണമെന്നത് നിശ്ചയിക്കേണ്ടത് എന്നാണ് ആർ.എസ്.എസും കരുതുന്നത്. ഏകീകൃത പൗരത്വ നിയമം നടപ്പാക്കിയാലും ഇല്ലങ്കിലും തിരഞ്ഞെടുപ്പിൽ പ്രധാന പ്രചരണ വിഷയമാക്കാൻ തന്നെയാണ് പരിവാർ സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്.

ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും തന്ത്രപരമായ ഈ നീക്കത്തെ ഫലപ്രദമായി ചെറുക്കാൻ ഇതുവരെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിനു പോലും സാധിച്ചിട്ടില്ല. ഈ വിഷയത്തിൽ കേന്ദ്രത്തിൽ വേറെ നയം കേരളത്തിൽ മറ്റൊരു നയം എന്നതാണ് കോൺഗ്രസ്സ് ഹൈക്കമാന്റിന്റെ നിലപാട്. മതനിരപേക്ഷ മനസ്സുകളെ ആശങ്കപ്പെടുത്തുന്ന നിലപാടാണിത്. ഏക സിവിൽ കോഡിനെതിരെ രാജ്യത്ത് ആദ്യമായി പോർമുഖം തുറന്ന ഏകരാഷ്ട്രീയപാർട്ടി സി.പി.എം ആണ്. പുതിയ രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സി.പി.എം യുവ നേതാവ് അഡ്വ. അരുൺകുമാറുമായി ഞങ്ങളുടെ പ്രതിനിധി നടത്തിയ വീഡിയോ അഭിമുഖം കാണുക.

Top