Adv.MK Damodaran again appear for Santiago Martin

കൊച്ചി: വിവാദ ലോട്ടറി നടത്തിപ്പുകാരന്‍ സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് അഡ്വ.എം.കെ ദാമോദരന്‍ വീണ്ടും ഹൈക്കോടതിയില്‍ ഹാജരായി.

നേരത്തെ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഹാജരായത് വിവാദമായിരുന്നു. ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് മാര്‍ട്ടിനെതിരായ 23 കേസുകള്‍ അവസാനിപ്പിച്ച സി.ബി.ഐ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് തുടര്‍ച്ചയായി മാര്‍ട്ടിന് വേണ്ടി ഹാജരാകുന്നത്.

എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിട്ടില്ല. നേരത്തെ ദാമോദരന്‍ നിയമോപദേഷ്ടാവിന്റെ പദവി ഒഴിഞ്ഞേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഇത് സംബന്ധിച്ച് തനിക്ക് അറിയില്ലെന്ന് മാത്രമായിരുന്നു പിണറായിയുടെ പ്രതികരണം

Top