മുപ്പതു ലക്ഷം സ്ത്രീകള്‍ അണി നിരക്കുന്ന ‘വനിതാ മതില്‍’ ചരിത്ര വിജയമാകുമെന്ന്. . .

തിരുവനന്തപുരം: മുപ്പതു ലക്ഷത്തോളം സ്ത്രീകള്‍ അണി നിരക്കുന്ന വനിതാ മതില്‍ ചരിത്ര വിജയമാകുമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. പി സതീദേവി.

പൊലീസ് ഇതുവരെ ശബരിമല ദര്‍ശനത്തില്‍ നിന്ന് സ്ത്രീകളെ തടയുന്നതോ പിന്തിരിപ്പിക്കുന്നതോ ആയ സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും സമാധാനപരമായി പ്രശ്‌നങ്ങള്‍ നേരിടാന്‍ ആണ് സര്‍ക്കാറിന്റെ ശ്രമമെന്നും ചിലര്‍ മനഃപൂര്‍വം കലാപം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സമാധാന പരമായ അന്തരീക്ഷത്തില്‍ നിന്ന് ദര്‍ശനം നടത്താനെ ഭക്തരും ആഗ്രഹിക്കുകയുള്ളൂവെന്നും അവര്‍ പറഞ്ഞു.

വനിതാ മതിലിനു എതിരെ പ്രചാരണങ്ങള്‍ കൂടുതല്‍ കരുത്ത് പകരുന്നതാണ്. വനിതാ മതിലിന്റെ ആശയം രൂപപ്പെട്ടപ്പോള്‍ തന്നെ എതിര്‍പ്പ് തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പതനമാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. വര്‍ഗീയ കലാപത്തിന് ആക്കം കൂട്ടുന്നതിനും സ്ത്രീ വിരുദ്ധത പ്രചരിപ്പിക്കുന്നതിനുമാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്, സതീ ദേവി വ്യക്തമാക്കി.

Top