ആലപ്പുഴ: കെ.എം മാണിയോടുള്ള ബിജെപി നിലപാടില്‍ മാറ്റമില്ലെന്ന വി. മുരളീധരന്റെ വാദങ്ങളെ തള്ളി ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പിഎസ് ശ്രീധരന്‍ പിള്ള. വി മുരളീധരന്റെ അഭിപ്രായം തനിക്കില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. പാര്‍ട്ടിയില്‍ തൊട്ടുകൂടായ്മയില്ല. രണ്ട് മുന്നണികളെയും തള്ളിയാകും മാണി സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അഴിമതിക്കാരെ എന്‍ഡിഎയില്‍ എടുക്കില്ലെന്നാണ് വി. മുരളീധരന്റെ വാദം. എന്‍ഡിഎയുടെ നിലപാട് അംഗീകരിക്കുന്നവര്‍ക്ക് സ്വാഗതം എന്നാണ് കുമ്മനം പറഞ്ഞത്. അപ്പോള്‍ മാണി തന്റെ നിലപാട് മാറ്റേണ്ടി വരുമെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.