തിരുവനന്തപുരം : പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച ധീര ജവാന്‍മാരുടെ കുടുംബങ്ങളെ സഹായിക്കുന്നതില്‍ രാഷ്ട്രത്തോടൊപ്പവും ഇതര സംസ്ഥാനങ്ങള്‍ക്കൊപ്പവും കേരളവും പങ്ക് ചേരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി. എസ്. ശ്രീധരന്‍ പിള്ള.
സൈനികരുടെ കുടുംബങ്ങള്‍ നോക്കേണ്ടത് ഓരോ ഭാരതീയന്റെയും ഉത്തരവാദിത്വമാണ്, ആ ദേശീയ ഉത്തരവാദിത്വത്തില്‍ നിന്ന് കേരളീയര്‍ക്ക് ഒഴിഞ്ഞു നില്‍ക്കാനാവില്ല. ഇക്കാര്യത്തില്‍ കേരളസര്‍ക്കാരാണ് മുന്‍കൈ എടുക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ത്രിപുര തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകള്‍ ജവാന്‍മാരുടെ കുടുംബാങ്ങങ്ങള്‍ക്ക് ഇതിനകം തന്നെ സഹായം പ്രഖ്യാപിച്ചു കഴിഞ്ഞു, അദ്ദേഹം ചൂണ്ടിക്കാട്ടി.
ജാതി-മത പ്രാദേശിക വ്യത്യാസമില്ലാതെ ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന നിലക്ക് അവസരത്തിനൊത്ത് ഉയരേണ്ട സമയമാണിത്. കേരളത്തിന്റെ പ്രളയദുരന്തത്തെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളും അവിടങ്ങളിലെ ജനങ്ങളും നമ്മുടെ സംസ്ഥാനത്തെ കൈയയച്ചു സഹായിച്ചത് നാം മറന്നുകൂടെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.