advacates -journalist conflict

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ മാറ്റി.

മാധ്യമപ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വഞ്ചിയൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 6 കേസുകളും ക്രൈം ഡിറ്റാച്‌മെന്റ് സെല്ലിന് കൈമാറി ഉത്തരവ് പുറത്തിറങ്ങി.

ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക. വഞ്ചിയൂര്‍ പൊലീസാണ് ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്.

അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന് നേരത്തെ വിവിധ കോണുകളില്‍ നിന്നും പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെയാണ് അന്വേഷണം ക്രൈം ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ സന്തോഷ് കുമാറിന് കൈമാറിയത്.

Top