ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തീപിടിച്ച കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ദമ്പതികളെ സാഹസികമായി രക്ഷപ്പെടുത്തി പൊലീസ്. പൊലീസുകാര്‍ പരസ്പരം കൈകോര്‍ത്ത് മനുഷ്യച്ചങ്ങല തീര്‍ത്താണ് ദമ്പതികളെ കെട്ടിടത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.
മധ്യഡല്‍ഹിയിലെ പഹാഡ്ഗഞ്ചിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം നടന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലുണ്ടായ അഗ്‌നിബാധ മുകള്‍നിലയിലേക്കും പടര്‍ന്നു. തുടര്‍ന്ന് രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ തൂങ്ങിക്കിടന്ന് സഹായത്തിനായി അഭ്യര്‍ഥിക്കുകയായിരുന്നു ഭാര്യയും ഭര്‍ത്താവും.
Delhi: A fire broke out in a house in Paharganj area, today around 6AM. Delhi Police team reached the spot immediately&rescued people trapped inside. Before police reached the spot, 1 person had already escaped & had gone to the hospital for treatment. Fire doused now. pic.twitter.com/zIyCsrvoJn
— ANI (@ANI) August 22, 2018
തുടര്‍ന്ന് മൂന്നു പൊലീസുകാര്‍ അപകടസ്ഥലത്തേക്ക് ഓടിയെത്തുകയും തുടര്‍ന്ന് കോണ്‍സ്റ്റബിളുമാരായ മനോജ് കുമാര്‍, അമിത് എന്നിവര്‍ മറ്റു പൊലീസുകാരുടെ സഹായത്തോടെ രണ്ടാം നിലയുടെ ബാല്‍ക്കണിയിലെത്തി. പിന്നീട് കോണിയിറക്കിക്കൊടുക്കുകയും പരസ്പരം കൈകോര്‍ത്തു പിടിച്ച് ദമ്പതികളെ രക്ഷപ്പെടുത്തുകയുമായിരുന്നു.പൊലീസുകാരുടെ സാഹസിക പ്രവര്‍ത്തി സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.