advertisement – government

ന്യൂഡല്‍ഹി: സൂപ്രീം കോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സര്‍ക്കാര്‍ പരസ്യങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് മൂന്നംഗ സമിതിയെ നിയോഗിച്ചു.

മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ബി.ബി. ഠന്‍ഡന്‍ അധ്യക്ഷനായ സമിതിയില്‍ ഇന്ത്യ ടിവി എഡിറ്റര്‍ ഇന്‍ ചീഫും ചെയര്‍മാനുമായ രജത് ശര്‍മ, ഒഗില്‍വി & മേതര്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനും ക്രിയേറ്റീവ് ഡയറക്ടറുമായ പീയുഷ് പാണ്ഡേ എന്നിവര്‍ അംഗങ്ങളാണ്.

കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയത്തിന്റെ ഉപദേശ പ്രകാരം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം രൂപീകരിച്ച മൂന്നംഗ പാനലാണ് ഈ സമിതിയെ തെരഞ്ഞെടുത്തത്.

രണ്ടു വര്‍ഷമാണ് സമിതിയുടെ കാലാവധിയെങ്കിലും അടുത്ത ഒരു വര്‍ഷം വരെ ഇത് ദീര്‍ഘിപ്പിക്കാവുന്നതാണ്. എന്നാല്‍ ആകെ രണ്ട് തവണയില്‍ കൂടുതല്‍ സമിതിയുടെ കാലാവധി നീട്ടി നല്‍കില്ല.

Top