രാഹുല്‍ ഗാന്ധിക്കു പ്രധാനമന്ത്രിയാകാന്‍ ബ്രാഹ്മണ കുട്ടിയെ വിവാഹംചെയ്താല്‍ മതിയെന്ന് ടിഡിപി എംപി

വിശാഖപട്ടണം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു പ്രധാനമന്ത്രിയാകാന്‍ ബ്രാഹ്മണ പെണ്‍കുട്ടിയെ വിവാഹംചെയ്താല്‍ മതിയെന്ന് തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി.) എം.പി.

ടി.ഡി.പി. എം.പി ജെ.സി. ദിവാകര്‍ റെഡ്ഡിയാണ് രാഹുല്‍ ഗാന്ധിക്ക് ഉപദേശവുമായി രംഗത്തുവന്നിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ബ്രാഹ്മണരുടെ പിന്തുണകിട്ടാന്‍ രാഹുല്‍ ഒരു ‘നല്ല ബ്രാഹ്മണ പെണ്‍കുട്ടി’യെ വിവാഹം ചെയ്യണമെന്നും, 2014-ല്‍ ഞാനിക്കാര്യം സോണിയയോടു പറഞ്ഞതാണെന്നും, രാഹുലിനു പ്രധാനമന്ത്രിയാകണമെന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് ഉത്തര്‍പ്രദേശിലെ ബ്രാഹ്മണരുടെ പിന്തുണവേണമെന്നും, അതുകൊണ്ടാണു ഞാനിക്കാര്യം ശുപാര്‍ശചെയ്തതെന്നും, സോണിയ അതുകേട്ടില്ലെന്നും വിശാഖപട്ടണത്തു നടന്ന ഒരു പൊതുചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

അനന്തപുര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്നുള്ള എം.പി.യാണ് ജെ.സി. ദിവാകര്‍ റെഡ്ഡി.

Top