കോഴിക്കോട്: കേരള മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കേസിലെ മുഖ്യപ്രതിയായ ജോളിക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടെന്ന് അഭിഭാഷകന്‍. ജോളിയ്ക്ക് വേണ്ടി അഭിഭാഷകന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.അഡ്വക്കറ്റ് ആളൂരിന്റെ ജൂനിയറാണ് ഇയാള്‍.
16 ദിവസം പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം കോടതിയില്‍ ശക്തമായി എതിര്‍ത്തുവെന്ന് അഭിഭാഷകന്‍ പറഞ്ഞു.
ജയിലില്‍ പോയി ജോളിയെ കണ്ടുവെന്നും ജോളി വെളിപ്പെടുത്തിയ കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കാനാവില്ലെന്നും അഭിഭാഷകര്‍ വ്യക്തമാക്കി. വക്കാലത്ത് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് വ്യാഴാഴ്ച വൈകുന്നേരം ആളൂര്‍ തന്നെ നേരിട്ടെത്തി മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കട്ടപ്പനയിലെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആണ് ജോളിക്ക് വേണ്ടി ഹാജരാകാന്‍ ആവശ്യപ്പെട്ടത്. അതാരാണെന്ന് പറയാനാകില്ല.കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ നടന്ന കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും ജോളിക്കെതിരെ ഇനിയും കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ അവരുടെ സമ്മതപ്രകാര്യം കേസുകള്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.