തിരുവനന്തപുരം : തിരുവനന്തപുരത്ത് മജിസ്‌ട്രേറ്റ് ദീപാ മോഹന്‍ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് ആരോപിച്ച് പൊലീസില്‍ പരാതിയുമായി വനിതാ അഭിഭാഷക. അഭിഭാഷകയായ രാജേശ്വരിയാണ് വഞ്ചിയൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.
പരാതി സ്വീകരിച്ച പൊലീസ് പക്ഷെ കേസെടുക്കാന്‍ തയ്യാറായിട്ടില്ല. കേസെടുത്തില്ലെങ്കില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് ബാര്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നടത്തിയിട്ടുണ്ട്. മാത്രമല്ല തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയും മജിസ്‌ട്രേറ്റിനെതിരെ ബാര്‍ കൗണ്‍സിലില്‍ മറ്റൊരു പരാതിയും നല്‍കി. മജിസ്‌ട്രേറ്റായി ജോലി ലഭിച്ചശേഷവും ദീപാമോഹന്‍ സന്നത് റദ്ദാക്കിയില്ലെന്നാണ് പരാതി. മറ്റൊരു ജോലി ലഭിച്ചാല്‍ അഭിഭാഷയെന്ന സന്നത് റദ്ദാക്കണെന്ന ചട്ടം ലംഘിച്ച വനിത മജിസ്‌ട്രേറ്റിനെതിരെ നടപടിവേണമെന്നാണ് പരാതിയിലെ ആവശ്യം.
മജിസ്‌ട്രേറ്റ് ദീപാ മോഹന്റെ പരാതിയില്‍ ജാമ്യമില്ലാ കേസെടുത്തതോടെയാണ് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പുതിയ നീക്കങ്ങള്‍ നടത്തുന്നത്. മജിസ്‌ട്രേറ്റിനെതിരെയും കേസെടുപ്പിക്കാനാണ് നീക്കം.
വനിതാ മജിസ്‌ട്രേറ്റിനെ തടഞ്ഞുവച്ച അഭിഭാഷകര്‍ക്കെതിരെ സ്വമേധയ കേസെടുക്കുന്ന കാര്യത്തിലെ തുടര്‍ നടപടികള്‍ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും