അഭിഭാഷകനെതിരായ പരാമര്‍ശം; ജ.അരുണ്‍ മിശ്രയ്ക്ക് എതിരെ അഭിഭാഷകര്‍ പ്രമേയം പാസാക്കി

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനെതിരെയുള്ള പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്ക് എതിരെ അഭിഭാഷകര്‍ പ്രമേയം പാസാക്കി.സുപ്രീംകോടതി അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷനാണ് പ്രമേയം പാസാക്കിയത്.

കോടതിയുടെ അന്തസ് കാത്തുസൂക്ഷിക്കാന്‍ അഭിഭാഷകര്‍ക്കു മാത്രമല്ല ജഡ്ജിമാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന്‍ പ്രമേയത്തില്‍ പറയുന്നു. ജസ്റ്റിസ് അരുണ്‍ മിശ്ര മാപ്പ് പറയണം എന്നാണ് ഇവരുടെ ആവശ്യം.

ഇന്നലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷനായിരുന്ന ജസ്റ്റിസ് അരുണ്‍ മിശ്ര, മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ ശങ്കരനാരായണനോട് കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഭീഷണി മുഴക്കിയത്. ഇതേത്തുടര്‍ന്ന് ഗോപാല്‍ ശങ്കരനാരായണന്‍ വാദം പൂര്‍ത്തിയാക്കാതെ കോടതിമുറി വിട്ടുപോയി.

Top