ഏഷ്യാകപ്പില്‍ ഇന്ത്യ ഇന്ന് തായ്‌ലന്‍ഡിനെ നേരിടും; സാധ്യതാ ഇലവന്‍ ഇങ്ങനെ

2019 ലെ എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനൊരുങ്ങുകയാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ ഇന്ന് തായ്‌ലന്‍ഡിനെയാണ് ഇന്ത്യ നേരിടുന്നത്. സമീപകാലത്തായി മികച്ച ഫോമിലുള്ള ഇന്ത്യയ്ക്ക്, തായ്‌ലന്‍ഡ് വലിയ വെല്ലുവിളി ഉയര്‍ത്തുന്നില്ല എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. മികച്ച കളി കാഴ്ചവെക്കാന്‍ വേണ്ടി ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച ആദ്യ ഇലവനെ ത്തന്നെയായിരിക്കും തായ്‌ലന്‍ഡിനെതിരെ ഇറക്കുക.

ഇന്ത്യന്‍ സാധ്യത ഇലവന്‍ ഇങ്ങനെ- ഗുര്‍പ്രീത് സിംഗ് സന്ധു, നാരായണ്‍ദാസ്, അനസ് എടത്തൊടിക, ജിങ്കന്‍, പ്രിതം കോട്ടാല്‍, നര്‍സാരി, പ്രണോയ് ഹാള്‍ഡര്‍, അനിരുദ്ധ് ഥാപ, ഉദാന്ത സിംഗ്, സുനില്‍ ഛേത്രി, ജെജെ ലാല്‍ പെഖുല.

ബെംഗളൂരു എഫ്‌സി ഗോള്‍കീപ്പറായ ഗുര്‍പ്രീത് സിംഗ് സന്ധു തന്നെയായിരിക്കും ഇന്ത്യന്‍ വല കാക്കുക. സന്ദേശ് ജിങ്കനും, അനസ് എടത്തൊടികയും സെന്റര്‍ ബാക്ക് സ്ഥാനങ്ങളിലും, നാരായണ്‍ ദാസും, പ്രിതംകോട്ടാലും വിംഗ് ബാക്ക് പൊസിഷനുകളിലും കളിക്കും. പ്രണോയ് ഹോള്‍ഡറും, അനിരുഥ് ഥാപയുമാകും ടീമിന്റെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡേഴ്‌സ്. നര്‍സാരി ഇടത് വിംഗിലെത്തും. ഉദാന്ത സിംഗും മധ്യനിരയിലുണ്ടാകും. മുന്നേറ്റത്തില്‍ ടീമിന്റെ വിശ്വസ്തരായ സുനില്‍ ഛേത്രിയും, ജെജെ ലാല്‍ പെഖുലയുമായിരിക്കും കളിക്കുക.

Top