ന്യൂഡല്‍ഹി: 2022ലെ ഏഷ്യന്‍ വനിത കപ്പ് ഫുട്‌ബോളിന് വേദിയാകാനൊരുങ്ങി ഇന്ത്യ. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് എഴുതിയ കത്തിലാണ് ഏഷ്യന്‍ വനിത ഫുട്‌ബോള്‍ കമ്മിറ്റി ഇന്ത്യയെ വേദിയായി തിരഞ്ഞെടുത്ത കാര്യം അറിയിച്ചത്.
1979ന് ശേഷം ആദ്യമായാണ് വന്‍കരയുടെ വനിത അങ്കം ഇന്ത്യയിലെത്തുന്നത്. 12 ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പിലേക്ക് ഇന്ത്യക്ക് നേരിട്ട് യോഗ്യത നേടാനാവും. 2023ലെ വനിത ലോകകപ്പിന്റെ യോഗ്യത റൗണ്ട് കൂടിയാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്. അടുത്ത വര്‍ഷം അണ്ടര്‍ 17 വനിത ലോകകപ്പിനും ഇന്ത്യ വേദിയാവുന്നുണ്ട്.