കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഗസ്‌നി പ്രവിശ്യയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ ആക്രമണത്തില്‍ 31 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച രാത്രിയിലുണ്ടായ ആക്രമണങ്ങളില്‍ രണ്ടു സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും പ്രവിശ്യാ വക്താവ് മുഹമ്മദ് ആരിഫ് നൂരി അറിയിച്ചു.
അതേസമയം, യുഎസ് വ്യോമസേനയുടെ സഹായത്തോടെയാണ് ആക്രമണം നടന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.