അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിലെ ദുരന്തബാധിതര്‍ക്ക് സഹായ ഹസ്തവുമായി അഫ്ഗാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്‍.ഏകദിന ലോകകപ്പിലെ തന്റെ മുഴുവന്‍ ശമ്ബളവും ദുരന്തബാധിതര്‍ക്ക് നല്‍കുമെന്ന് താരം അറിയിച്ചു. ട്വിറ്ററിലൂടെയാണ് റാഷിദിന്റെ പ്രഖ്യാപനം.
I learned with great sadness about the tragic consequences of the earthquake that struck the western provinces (Herat, Farah, and Badghis) of Afghanistan.
I am donating all of my #CWC23 match fees to help the affected people.
Soon, we will be launching a fundraising campaign to… pic.twitter.com/dHAO1IGQlq— Rashid Khan (@rashidkhan_19) October 8, 2023
അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ ദാരുണമായ അനന്തരഫലങ്ങളെക്കുറിച്ച് ഞാന്‍ വളരെ സങ്കടത്തോടെ മനസിലാക്കുന്നു. ദുരിതബാധിതരെ സഹായിക്കാന്‍ ഞാന്‍ എന്റെ എല്ലാ വേള്‍ഡ് കപ്പ് 2023ലെ #CWC23 മാച്ച് ഫീസും സംഭാവന ചെയ്യുന്നു. താമസിയാതെ, ആവശ്യമുള്ള ആളുകളെ പിന്തുണയ്ക്കാന്‍ കഴിയുന്നവരെ വിളിക്കാന്‍ ഞങ്ങള്‍ ഒരു ധനസമാഹരണ ക്യാമ്പയിന്‍ ആരംഭിക്കും’- റഷീദ് ഖാന്‍ കുറിച്ചു.ശനിയാഴ്ച പകല്‍ 12.19നാണ് അഫ്ഗാനിസ്ഥാനില്‍ ആദ്യചലനം റിപ്പോര്‍ട്ട് ചെയ്തത്. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടര്‍ ചലനങ്ങളുമാണ് നാശം വിതച്ചത്.