കാബൂൾ : അഫ്ഗാനിസ്ഥാനിൽ സുരക്ഷ സേന നടത്തിയ വിവിധ ഓപ്പറേഷനുകളിൽ 25 ഭീകരർ കൊല്ലപ്പെട്ടുവെന്ന് പ്രതിരോധ മന്ത്രാലയം. 14 ക്ലിയറൻസ് ഓപ്പറേഷനുകളും, 21 സ്പെഷ്യൽ ഓപ്പറേഷനുകളും, 44 എയർ സപ്പോർട്ട് ഓപ്പറേഷനുകളും സേന നടത്തിയെന്ന് മന്ത്രാലയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആക്രമണങ്ങളിൽ 14 പേർക്ക് പരുക്കേറ്റെന്നും ഒരു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിലായെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നംഗർഹർ, ലാഹ്മാൻ, ഗസ്നി, കാന്ദഹാർ,സബൽ, ഫറാ, ഫരീബ്, ടഖർ, യൂറുസാൻ,സാർ-ഇ-പുൾ, നിമ്രോസ്, ഹെൽമണ്ട് എന്നി പ്രവിശ്യകളിലാണ് ആക്രമണം നടത്തിയത്.