കാബൂള്‍: അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ വിളിച്ച യോഗം ബഹിഷ്‌കരിച്ച് പാകിസ്താന്‍. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടുത്തയാഴ്ച വിളിച്ചിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പാകിസ്ഥാന്‍ അറിയിച്ചു.
മേഖലയിലെ സമാധാന നീക്കങ്ങള്‍ക്ക് തടസം നിന്നത് ഇന്ത്യയാണെന്നും അതിനാല്‍ യോഗവുമായി സഹകരിക്കില്ലെന്നുമാണ് പാകിസ്ഥാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൊയിദ് യൂസഫ് അറിയിച്ചത്. ഇതിനിടെ അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പ് അയക്കാനുള്ള ഇന്ത്യയുടെ നീക്കവും പാകിസ്താന്‍ തടഞ്ഞിട്ടുണ്ട്.
താലിബാന്‍ കാബൂള്‍ പിടിച്ചെടുത്ത് രണ്ടര മാസം കഴിയുമ്പോഴും ആ രാജ്യത്തോട് സ്വീകരിക്കേണ്ട നിലപാടില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. അഫ്ഗാനിലെ താത്ക്കാലിക സര്‍ക്കാരിനെ പല രാജ്യങ്ങളും ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നാണ് സത്യം. താലിബാനോടുള്ള നിലപാട് ഇന്ത്യയും വ്യക്തമാക്കിയിട്ടില്ല.