ഇന്ത്യയിലുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് രാജ്യം വിടാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന് നിര്‍ദേശം

ന്യൂഡല്‍ഹി: ഇന്ത്യയിലുള്ള അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് രാജ്യം വിടാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. അഫ്ഗാന്‍ പൗരന്‍മാരെ ഉന്നതതലത്തില്‍ അറിഞ്ഞേ തിരിച്ചയയ്ക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. അഫ്ഗാനിസ്ഥാനില്‍ സജീവമായി ഇടപെടുന്നു എന്ന് പാക് ചാര സംഘടനയായ ഐസ്‌ഐ സ്ഥിരീകരിച്ചു.

അഫ്ഗാനിസ്ഥാനിലെ പൗരന്‍മാര്‍ക്ക് ഇന്ത്യയിലേക്ക് വരുന്നത് തടയില്ലെന്ന് നേരത്തെ കേന്ദ്രം നിലപാടെടുത്തിരുന്നു. നേരത്തെ നല്‍കിയ വിസകള്‍ റദ്ദാക്കിയ സര്‍ക്കാര്‍ ഇ വിസയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തി. ഇന്ത്യയിലുള്ള അഫ്ഗാന്‍ പൗരന്‍മാര്‍ മറ്റു രാജ്യങ്ങളിലേക്ക് പോകാന്‍ അനുമതിക്ക് യുഎന്‍ ഓഫീസിനു മുന്നില്‍ സമരത്തിലാണ്. ഇവരുടെ യാത്ര ഇന്ത്യ കൂടി അറിഞ്ഞു വേണം എന്ന വ്യവസ്ഥയാണ് ഇപ്പോള്‍ ആഭ്യന്തരമന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Top