താലിബാനുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്ഫറ് ഗനി. താലിബാനെ രാഷ്ട്രീയ സംഘടനയായി അംഗീകരിക്കാമെന്നു നേരത്തെ തന്നെ ഗനി മാധ്യമങ്ങളെ അറിയിച്ചിരുന്നു.
അഫ്ഗാന്‍ സര്‍ക്കാരും ഐക്യരാഷ്ട്ര സഭയും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിലാണ് അഷ്‌റഫ് ഗനി നിലപാട് അറിയിച്ചത്. സമാധാനത്തിനായി ചര്‍ച്ചക്ക് തയ്യാറാണെന്നും 17 വര്‍ഷമായി തുടരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 12 അംഗ സംഘത്തെ ചര്‍ച്ചക്ക് നിയോഗിച്ചെന്നും അഷ്‌റഫ് ഗനി പറഞ്ഞു.
അഫ്ഗാനില്‍ താലിബാന്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് ശമനമില്ലാത്ത സാഹചര്യത്തിലാണ് സമാധാന ഉടമ്പടിയുമായി മുന്നിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചത്.
താലിബാനുമായി സമാധാന ഉടമ്പടികള്‍ ഒപ്പുവെക്കുന്നതിന് അമേരിക്കയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയിലാണ് അഫ്ഗാന്‍ തന്നെ ചര്‍ച്ചക്ക് മുന്നിട്ടിറങ്ങുന്നത്.