ശ്രീനഗര്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും കശ്മീരിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതായി മുന്നറിയിപ്പ്. ബിഎസ്എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ചില ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതിനിടെ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തി. ഷെല്ലാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. കശ്മീരിലെ ഗുല്‍പൂരിലാണ് സംഭവം.പതിനൊന്ന് മണിയോടെയായിരുന്നു പാകിസ്ഥാന്റെ ആക്രമണം. യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്താന്റെ ഭാഗത്ത് നിന്നും ആക്രമണമുണ്ടായതെന്ന് ആര്‍മി വക്താക്കള്‍ പ്രതികരിച്ചു.
പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. ഷെല്ലാക്രമണത്തെ തുടര്‍ന്നു ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു.