അഫ്ഗാനിസ്ഥാന്‍: അഫ്ഗാനിസ്ഥാനില്‍ യുദ്ധക്കെടുതിയും ദാരിദ്രം മൂലവും വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോകാറില്ലെന്ന് യു എന്‍ റിപ്പോര്‍ട്ട്. വിദ്യാഭ്യാസ മന്ത്രാലയവും യു.എന്‍. ചില്‍ഡ്രന്‍സ് ഏജന്‍സിയും പുറത്തുവിട്ട പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 3.7 ദശലക്ഷം അഥവാ 44 ശതമാനം പേര്‍ സ്‌കൂളില്‍ പോകാറില്ലെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. 60 ശതമാനം പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുന്നതായും സര്‍വ്വേയില്‍ പറയുന്നു.
അഫ്ഗാനിസ്ഥാനില്‍ എല്ലാ കുട്ടിള്‍ക്കും വിദ്യാഭ്യാസം നല്‍കണമെന്ന് യുണിസെഫിന്റെ അഫ്ഗാനിസ്ഥാന്‍ പ്രതിനിധി അഡെലെ ഖൊധര്‍ പറഞ്ഞു.കൃത്യമായ വിദ്യാഭ്യാസം നല്‍കാതെയിരുന്നാല്‍ കുട്ടികള്‍ ചൂഷണത്തിന് വിധേയമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ അടുത്ത കാലത്തായി താലിബാന്‍ ത്രീവ്രവാദികള്‍ ഗ്രാമ പ്രദേശങ്ങള്‍ പിടിച്ചെടുത്തിരുന്നു. സ്‌കൂളുകള്‍പിടിച്ചെടുക്കുകയും ചെയ്തിരുന്നു.