കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടയില്‍ ബോംബ് ആക്രമണം. നംഗര്‍ഹര്‍ പ്രവിശ്യയിലുണ്ടായ ബോംബാക്രണത്തില്‍ ആറു കുട്ടികള്‍ ഉള്‍പ്പെടെ 11 പേര് കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രണ്ടാം ദിവസവും പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം വിവിധ പോളിംഗ് കേന്ദ്രങ്ങള്‍ക്ക് മുന്നിലായി ഇരുന്നൂറോളം ആക്രമണങ്ങളാണ് ഉണ്ടായിരിക്കുന്നത്. ജീവനില്‍ കൊതിയുണ്ടെങ്കില്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്ക്കണമെന്നു താലിബാന് വോട്ടര്‍മാരോട് നിര്‍ദേശം നല്‍കിയിരുന്നു.