കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഘാസ്‌നി പ്രവിശ്യയില്‍ പൊലീസുകാര്‍ക്കു നേരെ താലിബാന്റെ ആക്രമണ പരമ്പര തുടരുന്നു.ജില്ലാ പൊലിസ് മേധാവിയുള്‍പ്പെടെ 14 പൊലീസുകാരാണ് കൊല്ലപ്പെട്ടത്. പ്രവിശ്യയിലെ ദീ യാക്, ജഗാത്തു ജില്ലകളിലെ ചെക്ക്‌പോയിന്റുകളിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള യുദ്ധമെന്ന് പ്രഖ്യാപിച്ചാണ് തിങ്കളാഴ്ച മുതല്‍ ആക്രമണം തുടങ്ങിയത്.
ദി യാകില്‍ ജില്ലാ പൊലീസ് മേധാവി ഫൈസുല്ല തൂഫാന്‍, റിസര്‍വ്വ് കമ്മാന്‍ഡര്‍ ഹാജി ബറക്കാത്ത് തുടങ്ങി ഏഴു പേരും ജഗാത്തുവില്‍ ഏഴു പേരുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.