അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭീകരാക്രമണം ;കാബുൾ സൈനിക അക്കാദമിയില്‍ വെടിവെയ്പ്പ്

Afghanistan Terror

കാബുള്‍: അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭീകരാക്രമണം. അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബുളിലെ സൈനിക അക്കാദമിയിലാണ് തീവ്രവാദി ആക്രമണം ഉണ്ടായത്. മാര്‍ഷല്‍ ഫഹിം നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും രാവിലെ മുതല്‍ വെടിയൊച്ചകള്‍ കേട്ടുതുടങ്ങിയതായി ബിബിസി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.എന്നാൽ സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മിലിട്ടറി ക്യാംപിനുള്ളിലാണ് സ്ഫോടനമുണ്ടായതെന്ന് കാബൂൾ പൊലീസ് വക്താവ് പറഞ്ഞു. എന്നാൽ ഭീകരാക്രമണമാണോ അതോ സൈനിക ക്യാംപിലെ എന്തെങ്കിലും പ്രശ്നങ്ങളോയെന്നു വ്യക്തമായിട്ടില്ല.

സ്ഫോടക വസ്തുക്കളുമായെത്തിയ ആംബുലൻസ് പൊട്ടിത്തെറിച്ച് നൂറിലധികം പേർ കൊല്ലപ്പെട്ടതിനുശേഷം നടക്കുന്ന ആക്രമണമാണിത്. കൂടാതെ ആഢംബര ഹോട്ടലിലുണ്ടായ മറ്റൊരാക്രമണത്തിൽ ഇരുപതിലധികം പേരും കൊല്ലപ്പെട്ടിരുന്നു. രണ്ടാക്രമണങ്ങളുടെയും ഉത്തരാവാദിത്തം താലിബാൻ ഏറ്റെടുത്തിട്ടുണ്ട്.

Top