ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ ശ്രീലങ്കയെ അട്ടിമറിച്ച് അഫ്ഗാനിസ്താന്‍ സെമിഫൈനലില്‍

ഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ ശ്രീലങ്കയെ അട്ടിമറിച്ച് അഫ്ഗാനിസ്താന്‍ സെമിഫൈനലില്‍. 8 റണ്‍സിന് ശ്രീലങ്കയെ വീഴ്ത്തിയാണ് അഫ്ഗാന്‍ സെമിയിലേക്ക് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താന്‍ 116 റണ്‍സിന് ഓള്‍ ഔട്ടായെങ്കിലും ശ്രീലങ്കയെ 108 റണ്‍സിന് എറിഞ്ഞിട്ട് വിജയിക്കാന്‍ അവര്‍ക്ക് സാധിച്ചു.

സെമിയില്‍ ഇന്ത്യയോ പാകിസ്താനോ ആവും അഫ്ഗാനിസ്താന്റെ എതിരാളികള്‍.ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താനെ നുവാന്‍ തുഷാരയുടെ 4 വിക്കറ്റ് പ്രകടനമാണ് തകര്‍ത്തുകളഞ്ഞത്. 51 റണ്‍സ് നേടി നൂര്‍ അലി സദ്രാന്‍ ടോപ്പ് സ്‌കോററായെങ്കിലും 52 പന്തുകള്‍ നേരിട്ടായിരുന്നു ഈ പ്രകടനം. 22 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഹന്‍ അറഛിഗെയാണ് ശ്രീലങ്കയുടെ ടോപ്പ് സ്‌കോറര്‍.നേപ്പാളിനെ 23 റണ്‍സിനു വീഴ്ത്തിയാണ് ഇന്ത്യ സെമിയിലെത്തിയത്. പാകിസ്താനാവട്ടെ ഹോങ് കോങിനെ 68 റണ്‍സിനു കീഴടക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ 3 വിക്കറ്റ് വീതം വീഴ്ത്തിയ ക്യാപ്റ്റന്‍ ഗുല്‍ബദിന്‍ നെയ്ബ്, ഖായിസ് അഹ്‌മദ് എന്നിവര്‍ ചേര്‍ന്ന് ചുരുട്ടിക്കൂട്ടി.

 

 

 

 

Top