ഇസ്ലാമാബാദ്: യു.എസ്. സേനയുടെ ഡ്രോണ്‍ ആക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസനിലെ (ഐഎസ് കെ) ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അഫ്ഗാന് അതിര്‍ത്തിയിലെ നംഗര്‍ഹാര്‍ പ്രവിശ്യയിലാണ് യു.എസ് ഡ്രോണ്‍ ആക്രമണം നടത്തിയത്. അഫ്ഗാന് മിലിട്ടറിയിലെ സിലാബ് കോര്‍പ്സാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ആക്രമണത്തില്‍ ഭീകരസംഘത്തിന്റെ രണ്ട് സ്ക്വയറുകളും വിമാനവും തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.
താലിബാന്, ഐ എസ് ഭീകര സംഘടനകള്‍ക്കെതിരെ അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈന്യം സ്ഥിരമായി ആക്രമിക്കാറുണ്ട്. ഇസ്ലാമിക് സ്റ്റേറ്റോ, താലിബാനോ ആക്രമണവുമായി ബന്ധപ്പെട്ട് ഇത് വരെ പ്രതികരിച്ചിട്ടില്ല. കിഴക്കന്‍ മേഖലയിലെ താരതമ്യേന ശാന്തമായ പ്രവിശ്യകളില്‍ ഒന്നാണ് നംഗര്‍ഹര്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചതോടെ പ്രശ്നങ്ങള്‍ ശക്തമാകുകയായിരുന്നു.