ന്യൂഡല്‍ഹി: ഇന്ത്യ-അഫ്ഗാന്‍ ചരിത്ര മത്സരത്തിന് ബെംഗളൂരു വേദിയാകുന്നു. ജൂണ്‍ 14ന് മത്സരം നടക്കുമെന്നാണ് ഔദ്യോഗിക വിവരം. ബിസിസിഐ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് സമയം പ്രഖ്യാപിച്ചത്.
NEWS ALERT – BCCI and @ACBofficials announce historic India vs Afghanistan Test from June 14, 2018, in Bengaluru @RJohri @MashalAtif @ShafiqStanikzai pic.twitter.com/5lvwNj0xsj
— BCCI (@BCCI) January 16, 2018
ഇന്ത്യക്കെതിരെ ആദ്യ മത്സരം കളിച്ച് ടെസ്റ്റില്‍ കയറുന്ന നാലാമത്തെ ടീമാണ് അഫ്ഗാന്‍. ഇതിനു മുന്‍പ് പാക്കിസ്ഥാന്‍, സിംബാബ്‌വെ, ബംഗ്ലാദേശ് എന്നിവരാണ് ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റിനിറങ്ങിയത്. അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധികള്‍ നേരിടുന്നുണ്ടെങ്കിലും ക്രിക്കറ്റ് ലോകത്ത് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2015ല്‍ ഏകദിന ലോകകപ്പ് കളിക്കാന്‍ ടീം യോഗ്യത നേടിയിരുന്നു.