പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം ടൈറ്റാനിക്കിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്

ഢംബര കപ്പലെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസ്സിലെത്തുന്ന പേരാണ് ടൈറ്റാനിക്. കന്നിയാത്ര തന്നെ അന്ത്യയാത്രയായി മാറിയ ടൈറ്റാനിക്കിന്റെ വിശേഷങ്ങള്‍ ഇന്നും ലോകം ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം ടൈറ്റാനിക്കിന്റെ പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. മുങ്ങല്‍ വിദഗ്ധനായ വിക്ടര്‍ വെസ്‌ക്കോവയും സംഘവുമാണ് പുതിയ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

വിക്ടര്‍ വെസ്‌ക്കോയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് 12,500 അടിവരെ സബമെര്‍സിബിള്‍ വാഹനത്തില്‍ എത്തി ടൈറ്റിനിക്കിന്റെ വിഡിയോ പകര്‍ത്തിയിരിക്കുന്നത്. എന്നാല്‍ കടലിലുള്ള ചില ബാക്ടീരിയകള്‍ കപ്പലിന്റെ ലോഹപാളികള്‍ തിന്നുകയും ഇതോടെ കപ്പലിന്റെ അവശിഷ്ടങ്ങള്‍ നശിക്കുന്നതായും സംഘം കണ്ടെത്തിയിട്ടുണ്ട്.

ഇനിയും ഈ അവസ്ഥ തുടര്‍ന്നാല്‍ ടൈറ്റാനിക്കിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍ പൂര്‍ണമായും നശിച്ചു പോകും. എന്നാല്‍ വിക്ടര്‍ വെസ്‌ക്കോയുടെ ഈ ദൃശ്യങ്ങള്‍ ടൈറ്റാനിക്കിന്റെ സംരക്ഷണത്തിന് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍.

Top