മോസ്കോ: മൂന്നു ബഹിരാകാശ യാത്രികര്‍ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ മാസങ്ങളോളം ചെലവഴിച്ച ശേഷം ഭൂമിയില്‍ മടങ്ങിയെത്തിയെന്ന് റഷ്യന്‍ മിഷന് കണ്ട്രോള് അറിയിച്ചു.
റഷ്യയിലെ റോസ്കോസ്മോസ് സ്പേസ് ഏജന്‍സിയിലെ അലക്സാണ്ടര്‍ മിസുര്‍ക്കിനും നാസയില്‍ നിന്നുള്ള മാര്‍ക്ക് വെന്‍ഡ് ഹേയും ജോ അകാബ എന്നിവരാണ് റഷ്യയുടെ സൊയൂസ് ബഹിരാകാശപേടകത്തില്‍ കസാക്കിസ്ഥാനില്‍ വന്നിറങ്ങിയത്. 168 ദിവസത്തോളമാണ് ഐഎസ്എസില്‍ ഇവര്‍ ചിലവഴിച്ചത്.