ഹരാരെ: സിംബാബ്‌വെയിൽ നടക്കുന്ന അട്ടിമറി ഭരണത്തിന്റെ ഏറ്റവും പുതിയ മാറ്റമാണ് മുപ്പത്തിയേഴ് വർഷത്തിന് ശേഷം റോബര്‍ട് മുഗാബെയെ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്.
മുൻ സിംബാബ്‌വെ വൈസ് പ്രസിഡന്റ് എമേഴ്‌സന്‍ മന്‍ഗാഗ്വയെ പാർട്ടിയുടെ പ്രസിഡന്റായി സ്ഥാനമേൽക്കും.
സാൻയു-പി.എഫ് (ZANU-PF) പാർട്ടിയുടെ പുതിയ തീരുമാനം മുപ്പത്തിയേഴ് വർഷത്തെ റോബര്‍ട് മുഗാബെയുടെ 37 വര്‍ഷത്തെ ഭരണത്തിന്റെ പതനമാണ്.
റോബര്‍ട് മുഗാബെയെ പുറത്താക്കിയെന്നും, ഞങ്ങളുടെ പുതിയ നേതാവ് മേഴ്‌സന്‍ മന്‍ഗാഗ്വയെയാണെന്നും ഭരണപക്ഷം അറിയിച്ചതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
93 കാരനായ പ്രസിഡന്റ് റോബർട്ട് മുഗാബെയെ ചൊവ്വാഴ്ച മുതൽ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്.
സിംബാബ്‌വെ വൈസ് പ്രസിഡന്റ് എമേഴ്‌സന്‍ മന്‍ഗാഗ്വയെ പ്രസിഡന്റ് റോബര്‍ട് മുഗാബെ പുറത്താക്കിയതിനെ തുടർന്ന് ഉണ്ടായ ഭരണ പ്രതിസന്ധി ശക്തമായി മാറിയിരുന്നു.
വിശ്വാസവഞ്ചന കുറ്റം ആരോപിച്ചാണ് 75 വയസുകാരനായ മന്‍ഗാഗ്വയെ മുഗാബെ പുറത്താക്കിയത്.
പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ വീട്ടുതടങ്കലിലാക്കിയ സൈനിക നടപടിയെ അനുകൂലിച്ച് പതിനായിരങ്ങള്‍ തെരുവിലിറങ്ങി.
ഹരാരെയിലെ മുഗാബെയുടെ വസതിയിലേക്ക് ജനാധിപത്യ ഭരണം വേണമെന്നും സ്വാതന്ത്ര്യം വേണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പ്രകടനവും നടത്തി.