Judges To Get A Huge Pay Hike – Close To 300 Per Cent

ന്യൂഡല്‍ഹി: സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളത്തില്‍ 300 ശതമാനത്തിന്റെ വര്‍ധന വരുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു.

ജഡ്ജിമാരുടെ ശമ്പളം നിശ്ചയിക്കുന്നതിനുള്ള പ്രത്യേക കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ സര്‍ക്കാരിന് കൈമാറിയത്.

റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെല്ലാംതന്നെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ശേഷം റിപ്പോര്‍ട്ട് പാര്‍ലമെന്റിനു മുന്നില്‍ വെക്കും. ഏറ്റവുമൊടുവില്‍ ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിച്ചത് എട്ടു വര്‍ഷം മുമ്പാണ്.

നിലവില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിമാസ ശമ്പളം ഒരു ലക്ഷം രൂപയാണ്. ഇത് മൂന്ന് ലക്ഷം രൂപയായി ഉയര്‍ത്താനാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നത്.

എന്നാല്‍ സര്‍ക്കാര്‍ ഇത് 2.8 ലക്ഷം രൂപയായാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സുപ്രീം കോടതി ജഡ്ജിമാരുടെ ശമ്പളം 90,000 രൂപ ആയിരുന്നത് 2.5 ലക്ഷം ആയും ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം 80,000 രൂപയായിരുന്നത് 2.5 ലക്ഷം രൂപയായും വര്‍ധിക്കും.

ജഡ്ജിമാരുടെ പെന്‍ഷനിലും വര്‍ധന വരുത്തിയിട്ടുണ്ട്. ചീഫ് ജസ്റ്റിസിന് 16.8 ലക്ഷവും ജഡ്ജിമാര്‍ക്ക് 15 ലക്ഷവും ഹൈക്കോടതി ജഡ്ജിമാര്‍ക്ക് 13.5 ലക്ഷവും ക്ഷാമബത്തയായി ലഭിക്കും. ഗ്രാറ്റുവിറ്റി 20 ലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്.

പേ കമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് വീട്ടുപകരണങ്ങള്‍ക്കും ഫോണ്‍ ബില്ലിനും വെള്ളംവൈദ്യുതി ഉപയോഗത്തിനുമുള്ള അലവന്‍സുകളില്‍ വലിയ വര്‍ധന വരുത്തിയിരുന്നു.

ചീഫ് ജസ്റ്റിസിന് 10 ലക്ഷം രൂപയും മറ്റു ജഡ്ജിമാര്‍ക്ക് ആറ് ലക്ഷം രൂപവീതവും വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിന് ലഭിക്കും. 1,500 സൗജന്യ ഫോണ്‍ കോളുകള്‍, പതിനായിരം യൂണിറ്റ് വൈദ്യുതി എന്നിവയും സൗജന്യമായി ലഭിക്കും.

Top